HONESTY NEWS ADS

Electro Tech Nedumkandam

 

ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്,സപ്‌ളൈകോയുടെ വിലവര്‍ധന അടിയന്തിരമായി പിന്‍വലിക്കണം: ചെന്നിത്തല

സപ്‌ളൈകോയുടെ വിലവര്‍ധന അടിയന്തിരമായി പിന്‍വലിക്കണം: ചെന്നിത്തല

ഓണക്കാലത്ത് സപ്‌ളൈകോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില  വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. 


സര്‍ക്കാരിന്റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്.സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്‌ളൈകോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുത്. സപ്‌ളൈകോയുടെ ഈ വിലവര്‍ധനവ് ജനദ്രോഹപരമാണ്. അടിയന്തിരമായി പിന്‍വലിക്കണമെന്നും  രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS