തൊടുപുഴയിൽ ഓട്ടോറിക്ഷയിൽ യാത്രചെയ്‌ത സ്‌ത്രീയെ പിന്തുടര്‍ന്ന്‌ വാഹനം തടഞ്ഞ്‌ പീഡനശ്രമം; നാല് പേർ അറസ്റ്റിൽ

ALLEN HABOUR

ഓട്ടോയില്‍ യാത്രചെയ്‌ത സ്‌ത്രീയെ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞ്‌ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണില്‍ അക്രമരംഗം ചിത്രീക രിക്കുകയും ചെയ്‌ത സംഭവത്തില്‍ നാലുപേരെ തൊടുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

ഓട്ടോയില്‍ യാത്രചെയ്‌ത സ്‌ത്രീയെ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞ്‌ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണില്‍ അക്രമരംഗം ചിത്രീക രിക്കുകയും ചെയ്‌ത സംഭവത്തില്‍ നാലുപേരെ തൊടുപുഴ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. തൊടുപുഴ കോലാനി ചേരി ഭാഗത്ത്‌ താമസിക്കുന്ന കോതായിക്കുന്നേല്‍ വീട്ടില്‍ കെ.എം മുജീബ്‌ (34), പാറപ്പുഴയില്‍ വീട്ടില്‍ പി.ഡി. ഫ്രാന്‍സിസ്‌ (47), ചിറവേലില്‍ വീട്ടില്‍ ഹരിനാരായണന്‍ (49), കരിമണ്ണൂര്‍ മനയ്‌ക്കപ്പാടം കൊച്ചുവീട്ടില്‍ കെ.കെ ബഷീര്‍ (53) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. 


കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ട്‌ നാലരയോടെയാണ്‌ സംഭവം. ഗാന്ധിസ്‌ക്വയറില്‍നിന്ന്‌ ഓട്ടോ വിളിച്ച്‌ ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപത്തെ യാക്കോബായ പള്ളിക്ക്‌ അടുത്തെത്തിയപ്പോഴാണ്‌ അതിക്രമത്തിന്‌ ഇരയായതെന്ന്‌ സ്‌ത്രീ തൊടുപുഴ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ വന്ന വാഹനം മുന്നിലിട്ട്‌ ഓട്ടോ തടഞ്ഞു. തുടര്‍ന്ന്‌ പ്രതികളിലൊരാള്‍ സ്‌ത്രീയിരുന്ന ഓട്ടോയിലേക്ക്‌ ബലമായി കയറുകയും കടന്ന്‌ പിടിക്കുകയുമായിരുന്നു എന്നാണ്‌ പരാതി. ഇത്‌ തടഞ്ഞപ്പോള്‍ മര്‍ദിക്കുകയും വസ്‌ത്രം വലിച്ച്‌ കീറാന്‍ ശ്രമിക്കുകയും ചെയ്‌തു. 


അക്രമം തടയാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ മറ്റ്‌ പ്രതികള്‍ ചേര്‍ന്ന്‌ ഭീഷണിപ്പെടുത്തുകയും താക്കോല്‍ ഊരി വാങ്ങുകയും ചെയ്‌തു. ഇതിനിടെ സ്‌ത്രീയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഏതാനും സമയത്തിനുശേഷം സ്‌ത്രീയുടെ പക്കല്‍നിന്നും മൊബൈല്‍ നമ്ബര്‍ ബലമായി വാങ്ങുകയും പ്രതികള്‍ അവിടെവച്ച്‌ തന്നെ വിളിച്ച്‌ ഉറപ്പിക്കുകയും ചെയ്‌തു. വീണ്ടും വിളിക്കുമ്ബോള്‍ തങ്ങള്‍ ആവശ്യപ്പെടുന്ന സ്‌ഥലത്തെത്തണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും സ്‌ത്രീയുടെ പരാതിയില്‍ പറയുന്നു. മറ്റാളുകള്‍ ശ്രദ്ധിക്കുമെന്ന്‌ കണ്ട്‌ ഓട്ടോയ്‌ക്ക് പുറത്തുനിന്ന പ്രതികള്‍ തടസം വച്ചിരുന്ന വാഹനം അല്‍പ്പം മാറ്റിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പഴ്‌സിലുണ്ടായിരുന്ന സ്‌പെയര്‍ താക്കോല്‍ ഉപയോഗിച്ച്‌ വേഗത്തില്‍ വാഹനം മുന്നോട്ടെടുത്ത്‌ രക്ഷപ്പെടുകയായിരുന്നു. 


ഓട്ടോയിലുണ്ടായിരുന്ന പ്രതികളില്‍ ഒരാളെയുംകൊണ്ടാണ്‌ വാഹനം മുന്നോട്ട്‌ ഓടിച്ചത്‌. ഏതാനും ദൂരം പോയ ശേഷമാണ്‌ ഓട്ടോയില്‍നിന്നും പ്രതിയെ ഇറക്കിവിട്ടതെന്നും സ്‌ത്രീ പോലീസിന്‌ മൊഴി നല്‍കി. തുടര്‍ന്ന്‌ കെ.എസ്‌.ആര്‍.ടി.സി ബസില്‍ കയറി വീട്ടിലെത്തിയ സ്‌ത്രീ വ്യാഴാഴ്‌ച ഭര്‍ത്താവുമൊന്നിച്ച്‌ തൊടുപുഴ പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഓട്ടോഡ്രൈവറില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞ പോലീസ്‌ നാലുപേരെയും പിടികൂടി.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS