HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ജീവനക്കാർ പോയി, മടങ്ങിയെത്തിയപ്പോൾ കണ്ടത് ബസിന് കേടുപാടുകൾ; പ്രതി പിടിയിൽ

കെ എസ് ആര്‍ ടി സി ബസിന് കേടുപാടുകൾ വരുത്തിയ കേസിലെ പ്രതി പിടിയില്‍

അരൂകുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന ചേർത്തല ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസിന് കേടുപാടുകൾ വരുത്തിയ കേസിലെ പ്രതി പിടിയില്‍. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ തൊട്ടുചിറ വീട്ടിൽ അക്ഷയ് റ്റി എം (24) ആണ് പൂച്ചാക്കൽ പൊലീസിന്റെ പിടിയിലായത്. ഇയാൾ 2021 ൽ അരൂക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലെയും പ്രതിയാണ്.


അക്ഷയ് ഉപയോഗിച്ചിരുന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെന്നി പി യുടെ നേതൃത്വത്തിൽ സീനിയർ സി പി ഒ മാരായ അരുൺകുമാർ എം, ടെൽസൺ തോമസ്, സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സി പി ഒ മനുമോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS