HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊച്ചിയില്‍ സെക്‌സ് റാക്കറ്റ്; പെണ്‍വാണിഭ സംഘം യുവതിയെ കൈമാറിയത് 20ലേറെ പേര്‍ക്ക്


കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്


കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരിയാണ് കൊച്ചിയില്‍ ലൈംഗിക പീഡനത്തിന് ഇരയായത്. സംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. എട്ട് വര്‍ഷമായി രാജ്യത്തെ ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 12ാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയില്‍ എത്തിയത്. ബെംഗളുരുവില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയില്‍ എത്തിച്ചത്.


ഇരുപതിലേറെ പേര്‍ക്കാണ് എളമക്കരയിലെ പെണ്‍വാണിഭ സംഘം പെണ്‍കുട്ടിയെ കൈമാറിയത്. കേസില്‍ നാല് പേരാണ് പിടിയിലായത്. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണ് പിടിയിലായത്. നാല് പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS