HONESTY NEWS ADS

ആദ്യം പോക്സോ കേസ്, 'അവഹേളിച്ച് വീണ്ടും പോസ്റ്റ്', ആലുവ സ്വദേശിയായ നടിക്കെതിരെ യുവതിയുടെ പരാതിയിൽ വീണ്ടും കേസ്

ആലുവ സ്വദേശിയായ നടിക്കെതിരെ വീണ്ടും കേസ്

ആലുവ സ്വദേശിയായ നടിക്കെതിരെ വീണ്ടും കേസ്. ഇവർക്കെതിരെ നേരത്തെ പോക്സോ പരാതി നൽകിയ യുവതിയുടെ പരാതിയിലാണ് വീണ്ടും കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യുവതിയെ അവഹേളിച്ച് നടി പോസ്റ്റ് ഇട്ടിരുന്നു. ഇത് നീക്കം ചെയ്യാനുള്ള കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല എന്ന് കാണിച്ചായിരുന്നു പരാതി.


ഇപ്പോഴും നടി അധിക്ഷേപം തുടരുന്നു എന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ബിഎൻഎസ് 79-ാം വകുപ്പ് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടനും എംഎൽഎയുമായ മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ പരാതി നൽകിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. 


ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ ആദ്യ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS