സ്വകാര്യ ബസിന്‍റെ ബ്രേക്ക് പോയി, ആംബുലൻസിലും ബൈക്കിലും കണ്ടെയ്നർ ലോറിയിലും ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

വല്ലാർപാടം കണ്ടെയ്ന‌ർ ടെർമിനലിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്

വല്ലാർപാടം കണ്ടെയ്ന‌ർ ടെർമിനലിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് മറ്റു വാഹനങ്ങളിലിടിച്ചാണ് അപകടം. ഗോ ശ്രീ പാലം കടന്നെത്തിയ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയും കാറിലും രോഗിയുമായി വന്ന ആംബുലൻസിന്‍റെ പുറകിലും ഇടിക്കുകയായിരുന്നു.


അപകടത്തിൽ ഒരു ബൈക്ക് യാത്രികനും പരിക്കേറ്റു. കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവ‌ർക്ക് സാരമായ പരിക്കേറ്റു. ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വല്ലാർപാടം വൈപ്പിൻ റൂട്ടിൽ രണ്ടു മണിക്കൂറോളം വലിയ ഗതാഗത കുരുക്കനുഭവപ്പെട്ടു. അപകടത്തിൽപെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബസിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. 20ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS