HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ ശങ്കരപ്പിള്ളി അപകട വളവില്‍ വീണ്ടും അപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിലെ ശങ്കരപ്പിള്ളി അപകട വളവില്‍ വീണ്ടും അപകടം

സ്ഥിരം അപകട മേഖലയായ ശങ്കരപ്പിള്ളി വളവില്‍ വീണ്ടും അപകടം. ഇന്നലെ വൈകിട്ട് 4.45 നാണ് എതിർ ദിശയില്‍ നിന്ന് വന്ന കാറുകള്‍ കൂട്ടിയിടിച്ചത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചത് ഇതേ സ്ഥലത്തായിരുന്നു. മൂന്നാഴ്ച മുൻപ് ബസും കാറും കൂട്ടിയിടിച്ച്‌ കാർ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.


ചുരുങ്ങിയ കാലത്തിനുള്ളില്‍ ശങ്കരപ്പിള്ളി മുതല്‍ മുട്ടം വരെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ വെച്ചിരുന്നു. എന്നാല്‍ അത് വാഹനമിടിച്ചും രാത്രിയുടെ മറവില്‍ എടുത്തു മാറ്റിയും നശിപ്പിച്ചു. റോഡിന്റെ ഒരു വശം ജലവിതരണക്കുഴല്‍ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചത് കിടങ്ങായിക്കിടക്കുകയാണ്. അതാണ് സ്ഥിരമായി അപകടം ഉണ്ടാകാൻ കാരണം. ശങ്കരപ്പിള്ളി എസ് വളവിലെത്തുന്ന വാഹനങ്ങള്‍ കിടങ്ങ് ഒഴിവാക്കി വളവില്‍ സഞ്ചരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS