
മൂന്നാര്‍ ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ നേമക്കാടിന് സമീപം വാഹനാപകടം. തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറായ സേലം സ്വദേശി നന്ദകുമാര്‍ ആണ്മരിച്ചത്. മറയൂര്‍ ഭാഗത്തു നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന കാര്‍ ട്രാക്ടറില്‍ഇടിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ഡോ. എന്‍.ജി.പി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.