
അടിമാലി ടൗണിന് സമീപം അപ്‌സരകുന്നില്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി. നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി (കിടു)പോളക്കല്‍ വീട്ടില്‍ പ്രദീപ് ആണ് മരിച്ചത്. കുറച്ച് കാലമായി അടിമാലിയില്‍ താമസിച്ച് വരുകയായിരുന്നു. ഇന്ന് രാവിലെയാണ് വഴിയാത്രികർ മൃതദേഹം കണ്ടത്. രാത്രി വീട്ടിലേയ്ക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി തോട്ടില്‍ വീണ് അപകടത്തില്‍ പെട്ടതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അടിമാലി പോലീസ് സ്ഥലത്തെത്തി മൃതദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.