HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

എല്ലാം ചെയ്തത് അജ്ഞാതർ! പൊലീസ് ജീപ്പാണെന്ന് പോലും നോക്കിയില്ല, ഒരു ദിവസം തകർത്തത് നിരവധി വാഹനങ്ങൾ, അന്വേഷണം

വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം

ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം. തിങ്കളാഴ്ച പല സമയങ്ങളിലായി പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി. അ‍ജ്ഞാതരായ അക്രമികൾ പൊലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കല്ലേറിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരാണ് പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞത്. രാവിലെ ജില്ലാ കോടതി പരിസരത്തും വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS