HONESTY NEWS ADS

ഇടുക്കി അടിമാലിയിൽ ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

ഇടുക്കി അടിമാലിയിൽ ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തുന്നതിനിടെ പോലീസ് പട്രോളിങ് സംഘത്തിന് മുൻപിൽ എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുക്കാലേക്കർ സ്വദേശി കള്ളിക്കൽ ജസ്റ്റിനെ (28)യാണ് അടിമാലി എസ്.ഐ. അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മുക്കാലേക്കർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പടിക്കപ്പ് മിത്രാലയത്തിൽ സുജീഷിന്റെ ഓട്ടോറിക്ഷയാണ് ജസ്റ്റിൻ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. 


ഓട്ടോറിക്ഷയുമായി ടൗണിലേക്ക്  വരുന്നതിനിടെ പോലീസ് പട്രോളിങ് സംഘം സംശയകരമായ സാഹചര്യത്തിൽ കണ്ടതോടെ ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് പരസ്പര  വിരുദ്ധമായി മറുപടി പറഞ്ഞു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം മോഷണം നടന്നുവെന്ന്  പരാതിപ്പെടാൻ വന്ന  ഉടമസ്ഥൻ വഴിയാണ് കസ്റ്റഡിയെടുത്ത യുവാവിനെയും വാഹനവും തിരിച്ചറിഞ്ഞത്. ഇതോടെ പോലീസ് ജസ്റ്റിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS