കോട്ടയം കെ.കെ. റോഡിൽ പതിമൂന്നാം മൈലിൽ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുകൾ തോമസിൻ്റെ മകൾ ആഷ്ലി ആൻ തോമസ് (25), പാമ്പാടി മീനടം സ്വദേശി ഫാദർ കുര്യാക്കോസ് കടവും ഭാഗത്തിൻ്റെ മകൾ ക്രിപ (24) എന്നിവരാണ് മരിച്ചത്.
രാവിലെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്നു ബസ്. സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്സും എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



