
നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയിൽ അജീഷ് (28) ആണ് മരിച്ചത്. കുളിക്കുന്നതിനിടെ കാൽവഴുതി പടുതാക്കുളത്തിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ എത്തിയപ്പോഴാണ് അജീഷിനെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പ്രദേശവാസികൾ ചേർന്ന് അജീഷിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.