കുട്ടമ്പുഴയിൽ വനത്തിലേക്ക് പോയ പശുക്കളെ തെരഞ്ഞിറങ്ങിയ 3 സ്ത്രീകളെ കാണാതായി

കുട്ടമ്പുഴയിൽ വനത്തിലേക്ക് പോയ പശുക്കളെ തെരഞ്ഞിറങ്ങിയ 3 സ്ത്രീകളെ കാണാതായി

കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെ കാണാതായതായി വിവരം. സ്ത്രീകൾ തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്ന്  തെരച്ചിൽ തുടരുകയാണ്.


പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS