HONESTY NEWS ADS

 HONESTY NEWS ADS


മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി  പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം പുത്തൻ കണ്ടത്തിൽ  ലീല (50) യെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കൽപ്പിച്ച  കാർത്തികപ്പള്ളി പുതുക്കുണ്ടം  ചുടുകാട് ലക്ഷംവീട് കോളനിയിൽ രാജനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 


കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ പ്രതി മദ്യലഹരിയിൽ  ലീലയുടെ വീടിന് സമീപം വന്ന അസഭ്യം പറഞ്ഞതിനെ  എതിർത്തതിന്റെ വിരോധത്താൽ വീട്ടിൽ പോയി രാജൻ കൈക്കോടാലിയുമായി എത്തി ലീലയുടെ പുറത്തും കഴുത്തിനു പുറകിലും ഇടത് ചെവിയുടെ പുറകിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.


മൂർച്ച കുറവായിരുന്ന കൈക്കോടാലി  ആയതുകൊണ്ട് മാത്രമാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതിന് പ്രതിക്കെതിരെ നേരത്തെയും പും കേസുകളുണ്ട്. പരിക്കേറ്റ ലീലയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS