HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ശീലങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ശീലങ്ങൾ

അനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നത്. ശരിയായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 


1. ആരോഗ്യകരമായ ഭക്ഷണരീതി 

ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരേണ്ടത് പ്രധാനമാണ്. ഇതിനായി വിറ്റാമിനുകളും ധാതുക്കളും നാരുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 


2. വ്യായാമം ചെയ്യുക

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്. ഇതിനായി ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. 


3. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക 

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുന്നത് കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം. 


4. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

അനാവശ്യമായ ടെന്‍ഷനും സമ്മര്‍ദങ്ങളും നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കും.  സ്ട്രെസ് കുറയ്ക്കാന്‍  ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.


5. ഉറക്കം

ഉറക്കക്കുറവും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ രാത്രി നന്നായി ഉറങ്ങാന്‍ ശ്രമിക്കുക. ഇത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.