HONESTY NEWS ADS

ഇടുക്കി അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിനടിയിൽപ്പെട്ട് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിനടിയിൽപ്പെട്ട് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

അടിമാലി▪️ അടിമാലി 14-ാം മൈല്‍ റേഷന്‍കട പടിയില്‍ ദേശീയപാതയുടെ കാന നിര്‍മ്മാണത്തിനിടയില്‍ ആസാം സ്വദേശിക്ക് ദാരുണാന്ത്യം. ആസാം ലാട്പാറ റാണിഗിരിരി സ്വദേശി രാജേഷ് കെ.ആര്‍ നാഥ് ആണ് മരിച്ചത്. 28 വയസായിരുന്നു. മണ്ണുമാന്തി യന്ത്രം ദേഹത്തു കയറിയാണ് അപകടമുണ്ടായത്. 


അപകടമുണ്ടായപ്പോള്‍ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയപാതയുടെ ഭാഗമായ ഓടയുടെ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS