
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിയ്ക്ക് സമീപം ഡാംടോപ്പിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യുവാവ് മരണപ്പെട്ടു. ഇടുക്കി ചെല്ലാർകോവിൽ സ്വദേശി വിഘ്‌നേശ്വർ(19) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. ഗുരുതരപരിക്കേറ്റ യുവാവിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹംമെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.