HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ആദായനികുതി വകുപ്പ്; 24 മണിക്കൂറിനിടെ രണ്ടാം തവണ

നടൻ സൗബിൻ ഷാഹിറിന്റെ വീണ്ടും പരിശോധന നടത്തി ആ​ദായ നികുതി വകുപ്പ്

നടൻ സൗബിൻ ഷാഹിറിന്റെ വീണ്ടും പരിശോധന നടത്തി ആ​ദായ നികുതി വകുപ്പ്. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇഡി പരിശോധന നടത്തുന്നത്. പറവ ഫിലിംസ് ഓഫീസായി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന. ഇന്നലത്തെ അന്വേഷണത്തിൻ്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന. ഇന്നലെ വൈകിട്ടോടെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചിരുന്നു.


60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി റെയ്ഡില്‍ പ്രാഥമികമായി കണ്ടെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.


സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ്റെ വിശദീകരണം.  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.