HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കി കുമളിക്ക് സമീപം വന്യ മൃഗ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകൾ ചത്തു

ഇടുക്കി: കുമളിക്ക് സമീപം വന്യ മൃഗ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകൾ ചത്തു

ഇടുക്കി കുമളിക്ക് സമീപം അമരാവതിയിൽ വന്യ മൃഗ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകൾ ചത്തു. മറ്റൊരു ആടിന് പരുക്കേറ്റു. പുളിക്കൽ ജേക്കബിന്‍റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന ആടുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ആടുകളുടെ കരച്ചിൽ കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് 2 എണ്ണത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. പുലി പിടിച്ചതാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.


സമീപത്തുള്ള തമിഴ് നാട് വന മേഖലയിൽ നിന്നാണ് വന്യമൃഗമെത്തിയതെന്നാണ് നിഗമനം. ഇതിനടുത്തുള്ള ആറാം മൈൽ ഭാഗത്ത് ഏതാനും ആഴ്ചകൾക്കു മുമ്പ് മ്ലാവിനെ കടുവ പിടിച്ചിരുന്നു. മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നുവെന്ന പരാതിയിലാണ് നാട്ടുകാർ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.