HONESTY NEWS ADS

ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു, ഗുരുതര പരുക്ക്; കുട്ടിയെ രക്ഷപ്പെടുത്തിയത് സ്കൂൾ ജീവനക്കാരൻ

സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റു

കൊല്ലം കുന്നത്തൂരിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റു. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. കിണറ്റിൽ വീണ കുട്ടിയെ സ്കൂൾ ജീവനക്കാരനാണ് രക്ഷപ്പെടുത്തിയത്. തലയ്ക്ക് ഉൾപ്പടെ പരുക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


രാവിലെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടി കാൽവഴുതി വീഴുകയായിരുന്നു. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തലയ്ക്കും നടുവിനും പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാർത്തയായതോടെ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. സ്കൂളിൽ എ ഇ ഒ നടത്തിയ പരിശോധനയിൽ കിണറ്റിൻ്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി. ഡിഒയ്ക്കും, ഡിഡിഇ യ്ക്കും റിപ്പോർട്ട് നൽകി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS