HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കിയിൽ 26 കിലോ ചന്ദനം പിടികൂടി; പ്രതി ഓടി രക്ഷപെട്ടു

ഇടുക്കിയിൽ  26 കിലോ ചന്ദനം പിടികൂടി; പ്രതി ഓടി രക്ഷപെട്ടു

ചന്ദനം മുറിച്ച് കക്ഷണങ്ങളാക്കി പാൽ വീടിനുള്ളിൽ പാൽപാത്രത്തിലൊളിപ്പിച്ച പ്രതി പിടിയിലായപ്പോൾ ഓടി രക്ഷപ്പെട്ടു. വീടിനുള്ളില്‍ പാല്‍പ്പാത്രത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന 26 കിലോ ചന്ദനമാണ്  വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കണ്ടെടുത്തത്. നാച്ചി വയല്‍ചന്ദന റിസര്‍വില്‍ നിന്നും മുറിച്ചുകടത്തിയ നാല് ചന്ദനം മരങ്ങളുടെ ചന്ദന കഷ്ണങ്ങള്‍ വീടിനുള്ളില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.


നാഗര്‍ പള്ളത്ത് വാടകയ്ക്ക് താമസിക്കുന്ന രമേശിന്റെ വീടിനുള്ളിലാണ് പാല്‍പ്പാത്രത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന നിലയില്‍ 26 കിലോ ചന്ദനം കണ്ടെത്തിയത്. ചന്ദനം മുറിക്കാന്‍ ഉപയോഗിച്ച് വാള്, കത്തി എന്നിവ നാച്ചിവയല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെടുത്തു. ഈ സമയത്ത് വീടിനകത്ത് ഉണ്ടായിരുന്ന രമേശ് ഓടി രക്ഷപ്പെട്ടുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രതിക്കായി തിരിച്ചില്‍ ഊര്‍ജിതപ്പെടുത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.