HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

​ഗൂ​ഗിൾ ഇന്ത്യയെ നയിക്കാൻ ഇനി പ്രീതി ലൊബാന

ഗൂഗിൾ ഇന്ത്യയുടെ പുതിയ മാനേജറായും വൈസ് പ്രസിഡന്റായി  പ്രീതി ലോബാനയെ നിയമിച്ചു

ഗൂഗിൾ ഇന്ത്യയുടെ പുതിയ മാനേജറായും വൈസ് പ്രസിഡന്റായി  പ്രീതി ലോബാനയെ നിയമിച്ചു. ഈ വർഷമാദ്യം ഏഷ്യാ-പസഫിക് മേഖലയുടെ പ്രസിഡൻ്റായി പ്രമോഷൻ ലഭിച്ച സഞ്ജയ് ഗുപ്തയുടെ പിൻഗാമിയായിട്ടാണ് പ്രീതിയുടെ നിയമനം. ഇടക്കാല മേധാവി റോമ ദത്ത ചോബെയെ മാറ്റിയാണ് എട്ട് വർഷമായി ഗൂഗിളിൽ തുടരുന്ന പ്രീതിയെ നിയമിച്ചത്. മുമ്പ് ജിടെക് - പ്രോസസ്, പാർട്ണർ, പ്രസാധക പ്രവർത്തനങ്ങൾ, പരസ്യ ഉള്ളടക്കം, ഗുണനിലവാര പ്രവർത്തനങ്ങൾ എന്നിവയുടെ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗൂഗിൾ ഇന്ത്യയുടെ വിൽപ്പനയും പ്രവർത്തനവും ഇനി ലോബാന മേൽനോട്ടം വഹിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.


ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റവുമായുള്ള ഗൂഗിളിൻ്റെ ഇടപെടല്‍ ശക്തിപ്പെടുത്തുകയായിരിക്കും പ്രീതിയുടെ പ്രധാന ചുമതലയെന്നും കമ്പനി പറയുന്നു. കൂടാതെ, ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൽ നേറ്റീവ് ഇൻഡസ്ട്രീസിൻ്റെ മാനേജിംഗ് ഡയറക്ടറായി തുടരുന്ന റോമ ദത്ത ചോബെയുമായി സഹകരിക്കും. ഇ-കൊമേഴ്‌സ്, ഫിൻടെക്, ഗെയിമിംഗ്, മീഡിയ തുടങ്ങിയ മേഖലകളിലെ നവീകരണത്തെ ത്വരിതപ്പെടുത്തുകയാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.


നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിലെ ഗ്ലോബൽ ഫിനാൻസ് സർവീസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും മേധാവി, അമേരിക്കൻ എക്‌സ്‌പ്രസിലെ ഗ്ലോബൽ ബിസിനസ് സേവനങ്ങളുടെ വൈസ് പ്രസിഡന്റ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലെ ബാങ്കിംഗ് സേവനങ്ങളുടെ മേധാവി, എഇസഡ്എൻ ഗ്രിൻഡ്‌ലേയ്‌സ് ബാങ്കിലെ വ്യക്തിഗത വായ്പാ മേധാവി എന്നീ നിലകളിലും പ്രീതി പ്രവർത്തിച്ചിരുന്നു. 30 വർഷത്തിലധികം നീണ്ട തൻ്റെ കരിയർ കാലയളവിൽ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദിലെ പൂർവ വിദ്യാർത്ഥിയാണ് പ്രീതി.  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA