HONESTY NEWS ADS

കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യ; ആരോപണവിധേയരായവരെ സംരക്ഷിച്ച് പൊലീസ്, പ്രതിഷേധിക്കാൻ പ്രതിപക്ഷം

ഇടുക്കി:  ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം. കട്ടപ്പന റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു. 


സൊസൈറ്റിയിലെ സിസിടിവിയും, മൊഴിയും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സൊസൈറ്റി ജീവനക്കാർക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ഭരണസമിതി അടുത്ത ദിവസം യോഗം ചേരും. വിഷയത്തിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്‌ നടത്തും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS