HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

‘ഒരു പപ്പാഞ്ഞി മതി’; ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകി

‘ഒരു പപ്പാഞ്ഞി മതി’; ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകി

ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിച്ച പപ്പഞ്ഞിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്. ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ല എന്നും സുരക്ഷാപ്രശ്നം ഉണ്ടാകുമെന്നുമാണ് പൊലീസ് നോട്ടീസിൽ പറയുന്നത്. കഴിഞ്ഞവർഷവും സമാനമായ പ്രശ്നം ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു.


ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമീപത്ത് തന്നെ ഫോർട്ടുകൊച്ചി കടപ്പുറത്തും പുതുവർഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. ഒരേസമയം രണ്ടു പരിപാടികൾ നടന്നാൽ രണ്ടിനും മതിയായ സുരക്ഷ നൽകാനാകില്ല എന്നാണ് പൊലീസ് നിലപാട്.


പതിനായിരകണക്കിനാളുകൾ എത്തുന്ന പരിപാടിയിൽ സുരക്ഷ ഉറപ്പുനൽക്കാനാകാനാവാത്തതിനാൽ വെളിഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാറ്റണമെന്നും ഫോർട്ട്കൊച്ചി അസിസ്റ്റൻറ് കമ്മീഷണർ നൽകിയ നോട്ടീസിൽ പറയുന്നു. നിലവിൽ സ്ഥാപിച്ചിരിക്കുന്ന പപ്പാഞ്ഞി സാമൂഹികവിരുദ്ധർ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉടൻതന്നെ പപ്പാഞ്ഞിയെ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.എന്നാൽ പൊലീസിന്റെ നടപടി ഏകപക്ഷീയമാണെന്നും, കഴിഞ്ഞവർഷവും സമാനമായ പ്രശ്നം പൊലീസ് ഉണ്ടാക്കിയെന്നുമാണ് സംഘാടകരുടെ അഭിപ്രായം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA