തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം കൂടുതൽ ശക്തയാർജ്ജിച്ചെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. ശക്തയാർജ്ജിച്ച ന്യൂന മർദ്ദംഅടുത്ത മണിക്കൂറുകളിൽ വടക്കൻ തമിഴ്‌നാട് - തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാനാണ് സാധ്യതയെന്നാണ് പ്രവചനം. ശേഷം വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ സാധ്യത തുടരും. കേരളത്തിൽ പൊതുവേ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. എന്നാൽ നിലവിൽ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പായ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല.
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം കൂടുതൽ ശക്തിയാർജ്ജിച്ചു, കേരളത്തിൽ 5 ദിവസം മഴ തുടരും
0
December 19, 2024