HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


‘അടിച്ചാൽ തിരിച്ച് അടിക്കണം; തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം’; വിവാദ പ്രസ്താവനയുമായി എം എം മണി

വിവാദ പ്രസ്താവനയുമായി എം എം മണി

വിവാദ പ്രസ്താവനയുമായി എം എം മണി. അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും എംഎം മണി. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസം​ഗത്തിസാണ് വിവാദ പരാമർശം. തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് എംഎം മണി പ്രസം​ഗത്തിൽ പറയുന്നു.


താൻ ഉൾപ്പെടെ ഉള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ടെന്ന് എംഎം മണി പറയുന്നു. ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നതെന്നും പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മൾ നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസം​ഗത്തിൽ പറഞ്ഞു.


ജനങ്ങൾ അം​ഗീകരിക്കുന്ന മാർ​ഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന് പറഞ്ഞാൽ പോയി എന്ന് എംഎം മണി പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ബലപ്രയോഗത്തിന്റെ മാർഗം സ്വീകരിക്കുന്നത് കാണുന്നവരും കേൾക്കുന്നവരും ശരിയായെന്ന് പറയണം. ജനങ്ങൾ ശരിയല്ലെന്ന് പറയുന്ന മാർഗങ്ങൾ സ്വീകരിക്കരുതെന്ന് മണി പറഞ്ഞു. അല്ലെങ്കിൽ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുമെന്നും പ്രസ്ഥാനം ദുർബലപ്പെടുമെന്നും എംഎം മണി പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.