HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


മഴ മുന്നറിയിപ്പിൽ മാറ്റം; അതീവ ജാഗ്രതാ നിർദ്ദേശം, 3 ജില്ലകളിൽ റെഡ് അലർട്ട്, 5 ഇടത്ത് ഓറഞ്ച് അലർട്ട്

ALLEN HABOUR

സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്  (അതിതീവ്ര മഴ മുന്നറിപ്പ്)പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നൽകിയത്. മധ്യ, തെക്കൻ കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 


മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസവും  മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ (ഡിസംബർ 12,13  തീയതികളിൽ) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.