HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


സ്ത്രീ മരിച്ചെന്ന് ഉടന്‍ തന്നെ അല്ലുവിന് അറിവുണ്ടായിരുന്നു, നടന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

നടന്‍ അല്ലു അര്‍ജുനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് പൊലീസ്

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്റര്‍ പരിസരത്തെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് പൊലീസ്. സന്ധ്യാ തിയേറ്ററിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നടന്റെ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആളുകളെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്. 


സന്ധ്യാ തിയേറ്ററില്‍ അല്ലു അര്‍ജുന്റെ 50ഓളം സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ വളരെ അശ്രദ്ധമായാണ് അവര്‍ പെരുമാറിയത്. പൊലീസുകാരെ ഉള്‍പ്പെടെ അവര്‍ തള്ളിമാറ്റി. തിരക്ക് നിയന്ത്രിക്കാന്‍ എത്തിയ പൊലീസുകാരോട് അവര്‍ മോശമായാണ് പെരുമാറിയത്. വിഐപിയെ മാത്രമാണ് അവര്‍ പരിഗണിച്ചത്. ജനക്കൂട്ടത്തെ ശ്രദ്ധിച്ചതേയില്ല.


തിരക്കില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചെന്ന് ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് അല്ലു അര്‍ജുന്റെ മാനേജറെ അറിയിച്ചിരുന്നു. ഇത് അല്ലു അറിഞ്ഞിരുന്നെന്നാണ് പൊലീസ് മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് ഈ സംഭവത്തെക്കുറിച്ച് ആദ്യഘട്ടത്തില്‍ അറിവില്ലായിരുന്നെന്നാണ് അല്ലു അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. കേസില്‍ അല്ലു അര്‍ജുനെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് ഇന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.