HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പൂജാ ബമ്പർ ഭാഗ്യശാലിക്ക് വീണ്ടും ഭാഗ്യം; എക്സ്ട്രാ ഒരു കോടി രൂപ കൂടി ലഭിക്കും, ഇതാണ് കാരണം

പൂജാ ബമ്പർ ഭാഗ്യശാലിക്ക് വീണ്ടും ഭാഗ്യം; എക്സ്ട്രാ ഒരു കോടി രൂപ കൂടി ലഭിക്കും


ഇത്തവണത്തെ പൂജാ ബമ്പർ ഭാഗ്യശാലി കൊല്ലം സ്വദേശി ദിനേശ് കുമാറാണ്. ഇന്നലെയാണ് സമ്മാനാർഹമായ ടിക്കറ്റ് നമ്പർ പ്രഖ്യാപിച്ചതെങ്കിലും മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് ദിനേശ് തനിക്ക് വന്ന ഭാഗ്യം പുറംലോകത്തെ അറിയിച്ചത്.


12 കോടിയിൽ നികുതികളെല്ലാം കിഴിച്ച് ആറ് കോടി 18 ലക്ഷം രൂപയാണ് ദിനേശിന് കിട്ടുക. എന്നാൽ ഇവിടെ ഒരു അധിക ഭാഗ്യം കൂടി ദിനേശിന് വന്നുചേരുന്നുണ്ട്. ഒരുകോടി രൂപ കൂടി അധിക സമാനമായി ലഭിക്കും.  ലോട്ടറി സബ് ഏജന്റ് കൂടിയായ ദിനേശ് ഏജൻസി വ്യവസ്ഥയിലാണ് ജയകുമാർ ലോട്ടറീസിൽ നിന്ന് ടിക്കറ്റ് എടുത്തത്. ഇതിന്റെ ബില്ലും ദിനേശിന്റെ പക്കൽ ഉണ്ടായിരുന്നു. ഇതിൽ ഒന്നിനാണ് സമ്മാനമടിച്ചത്. അതിനാലാണ് കമ്മീഷൻ തുകയായ ഒരു കോടി ഇരുപത് ലക്ഷം രൂപയും ദിനേശിന് ലഭിക്കുക. ടിക്കറ്റുകൾ കൂട്ടമായി വാങ്ങിയതിനാൽ ദിനേശ് സബ് ഏജന്റാണ് എന്നായിരുന്നു വിറ്റയാളുടെയും ധാരണ. 


അതേസമയം, ഇത്ര വലിയ തുക കൊണ്ട് എന്താണ് പദ്ധതിയെന്ന ചോദ്യത്തിനും ദിനേശ് കുമാറിന് വ്യക്തമായ മറുപടിയുണ്ട്. 'തുക കുറച്ചുനാളത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. നിലവിലെ ബിസിനസ്സുമായി തുടരും. ശുദ്ധരായ നാട്ടുകാരുണ്ട്. അവരെ സഹായിക്കണം. തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വീട്', ദിനേശ് കുമാര്‍ പറഞ്ഞു.


ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍കൊടുക്കുന്ന സംവിധാനമാണ് കേരള ലോട്ടറി. ലോട്ടറി എടുത്താലേ അടിക്കുള്ളൂ. എല്ലാവരും ലോട്ടറി എടുക്കണം എന്നാണ് തന്റെ അഭിപ്രായം. ഒന്നോ രണ്ടോ ടിക്കറ്റ് എടുത്തിട്ട് അടിച്ചില്ലെങ്കില്‍ പിന്നീട് എടുക്കാതിരിക്കരുതെന്നും ദിനേശ് കുമാര്‍ പറയുന്നു. സ്ഥിരമായി ബമ്പര്‍ എടുക്കുന്നയാളാണ് ദിനേശ് കുമാര്‍. ഇത്തവണ പത്ത് ടിക്കറ്റ് എടുത്തിരുന്നു. തനിക്ക് ലോട്ടറി അടിച്ചത് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്നും 2019 ല്‍ ഒറ്റ നമ്പറിനാണ് തനിക്ക് ഭാഗ്യം പോയതെന്നും ദിനേശന്‍ പറയുന്നു.

ELECTROTECH SYSTEM NEDUMKANDAM


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA