
കോതമംഗലം - നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. ആൻമേരി(21) ആണ് മരിച്ചത്. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻമേരി മരണത്തിന് കീഴടങ്ങുകയായിരുന്നു. കോതമംഗലത്ത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.