HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: അര്‍ജുന്‍ തമിഴ്‌നാട്ടില്‍? സംസ്ഥാനം വിട്ടതായി സൂചന

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: അര്‍ജുന്‍ തമിഴ്‌നാട്ടില്‍? സംസ്ഥാനം വിട്ടതായി സൂചന

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതി സംസ്ഥാനം വിട്ടതായി സൂചന. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അര്‍ജുന്‍ സംസ്ഥാനം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ഹൈക്കോടതിയെ നേരിട്ട് വിവരം അറിയിക്കണമെന്ന് അഭിഭാഷകന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അര്‍ജുന്‍ തയ്യാറായിട്ടില്ല.


തമിഴ്‌നാട്ടിലേക്ക് കടന്ന ശേഷം വിദേശത്തേക്ക് കടക്കാനാണ് പ്രതിയുടെ നീക്കമെന്നാണ് വിവരം. വിചാരണ കോടതിയാണ് പോക്‌സോ കേസില്‍ അര്‍ജുനെ വെറുതെവിട്ടത്. ഹൈക്കോടതിയാണ് അര്‍ജുനോട് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ പ്രതി അര്‍ജുന്‍ പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA