HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


15കാരിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡനം; മദ്യപാനിയായ ഭർത്താവിൽ നിന്ന് രക്ഷനേടാൻ ചെയ്തതെന്ന് അമ്മ

ഇടുക്കി: 15കാരിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡനം; മദ്യപാനിയായ ഭർത്താവിൽ നിന്ന് രക്ഷനേടാൻ ചെയ്തതെന്ന് അമ്മ

15കാരിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് യുവാവും പെൺകുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എന്നാൽ മദ്യപാനിയായ ഭർത്താവിൽ നിന്ന് രക്ഷ തേടിയാണ് മകളെ വിവാഹം കഴിപ്പിച്ചതും ഇരുവർക്കുമൊപ്പം നാട്  വിട്ടതെന്നുമാണ് അമ്മയുടെ മൊഴി. ഭർത്താവിന്റെ പരാതിയിന്മേലാണ് പെൺകുട്ടിയുടെ അമ്മയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.


ശനിയാഴ്ച രാവിലെ മുതൽ 15കാരിയെ കാണാനില്ലെന്നായിരുന്നു മൊഴി. പെൺകുട്ടിയെ അമ്മയുടെ സഹായത്തിൽ വീട്ടിൽ നിന്ന് യുവാവ് വിളിച്ചിറക്കി കൊണ്ടുപോയി എന്നും മൊഴിയിലുണ്ടായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് തിങ്കളാഴ്ച രാവിലെ മൂന്നാർ ടൗണിലെ ഹോട്ടൽ മുറിയിൽ നിന്ന് മൂവരെയും കണ്ടെത്തി. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിന്റെ പിടിയിലായത്. 


ഹോട്ടലിൽ തങ്ങിയ സമയത്ത് മാതാവ് പുറത്തുപോയപ്പോൾ അമൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇതോടെ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് 35 കാരിയായ പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി. മദ്യപാനിയായ ഭർത്താവിൽ നിന്ന് മോചനം കിട്ടാനാണ് മകളുമായി യുവാവിനൊപ്പം പോയതെന്നാണ് അമ്മയുടെ ഒരു മൊഴി. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും ഇവരുടെ മൊഴിയിലുണ്ട്. എന്നാൽ പൊലീസ് ഇത് പൂർണ്ണമായി വിശ്വസിക്കുന്നില്ല. യുവാവിന്റെയും അമ്മയുടെയും ഫോൺവിളി രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമേ കേസിൽ ഒരു വ്യക്തതവരൂവെന്ന് പൊലീസ് പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.