
ഇടുക്കി ഡാമിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. പാലക്കാട്, ആലത്തൂർ കാവശ്ശേരി സ്വദേശി തെക്കുമണ്ണ് നൗഷാദ് (32), കാവശ്ശേരി സ്വദേശി തെക്കുമണ്ണ് അബു (36) എന്നിവരാണ് പിടിയിലായത്. ഇടുക്കി - ചെറുതോണി ഡാം സുരക്ഷ ഏരിയയുടെ ഗേറ്റ് മറികടക്കുകയും ഡാം സുരക്ഷ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയുമായിരുന്നു. തുടർന്ന് ഇടുക്കി പോലീസ് സഥലത്തെത്തി കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു