HONESTY NEWS ADS

 HONESTY NEWS ADS


റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഞരമ്പിന് ക്ഷതം, കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും മരിച്ചു

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരള്‍ ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. 


കരൾ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചത്. പിന്നാലെ 26കാരന് പിതാവിന്റെ കരള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.


ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS