HONESTY NEWS ADS

Electro Tech Nedumkandam

 

തൊടുപുഴയ്ക്ക് സമീപം മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇടുക്കി: മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍


ടുക്കി: മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മൂവാറ്റുപുഴ പള്ളിക്കര ഈന്തുങ്കല്‍ ആന്‍റോയെയാണ് (30) തൊടുപുഴ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍ എസ് റോയിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഒളമറ്റം കമ്പിപ്പാലത്തിനു സമീപം കഞ്ചാവുമായി എത്തിയ പ്രതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബൈക്കുപേക്ഷിച്ച് ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിക്കൊപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശി നന്ദുദേവ് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.


കഞ്ചാവ് വിതരണ സംഘത്തിലെ കണ്ണി

തൊടുപുഴ മേഖലയില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന. കഞ്ചാവ് ഇടപാടുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ എന്‍ എസ് റോയി, പ്രൊബൈഷന്‍ എസ് ഐ ശ്രീജിത്, എസ് ഐ അജി, സി പി ഒമാരായ മുജീബ്, ഡാലു, അബ്‍‍ദുൾ ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളിലടക്കം ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമാകുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും എക്‌സൈസും പരിശോധന കര്‍ശനമാക്കിയിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS