HONESTY NEWS ADS

വിലങ്ങഴിച്ചപ്പോൾ ഓടിയ പ്രതി ചെന്ന് കയറിയത് 'ഒരു സിംഹത്തിന്‍റെ മടയിൽ'; ഓടിത്തോൽപ്പിക്കാനാവില്ല, പിടി വീണു

കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന  ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ

കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന  ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. 13 മൊബൈൽ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത  അസം സ്വദേശി ഗിൽദാർ ഹുസൈനാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന സമയം രക്ഷപ്പെടാൻ ശ്രമിച്ചത്. കോടതി വളപ്പിൽ നിന്ന് ചാടി ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശികുമാറാണ് പിന്നാലെ ഓടി സാഹസികമായി പിടികൂടിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS