HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


‘സുധാകരന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചത്; മറ്റ് മൂന്ന് പേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടു’; ചെന്താമരയുടെ ഞെട്ടിക്കുന്ന മൊഴി

ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ മൊഴി രേഖപ്പെടുത്തി

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ മൊഴി രേഖപ്പെടുത്തി. സുധാകരന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചത് എന്നായിരുന്നു ചെന്താമരയുടെ മൊഴി. വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് സുധാകരന്‍ സ്‌കൂട്ടരുമായി വന്ന് തന്നെ ഇടിക്കാന്‍ ശ്രമിച്ചു. അബദ്ധത്തില്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ സുധാകരന്റെ കഴുത്തിന് താഴെ മുറിഞ്ഞു. സുധാകരന്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ട് വെട്ടി. ലക്ഷ്മി ഇതിനെ എതിര്‍ക്കാന്‍ വന്നപ്പോള്‍ അവരെയും വെട്ടി – എന്നാണ് സുധാകരന്റെ മൊഴി.


ഭാര്യ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു അയല്‍വാസി എന്നിവരെ താന്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന മൊഴിയും ചെന്താമര നല്‍കി. താന്‍ ഇന്നലെ വിഷം കഴിച്ചെന്നും, വിഷം കഴിച്ചിട്ടും താന്‍ മരിച്ചില്ലെന്നും പ്രതി പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി 1.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിയെ മാറ്റിയത് പ്രതിയെ മാറ്റിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതിയെ മാറ്റിയത്. അഞ്ചു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതിയെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റിയത്. മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വാഹനങ്ങള്‍ പല കോണിലേക്ക് തിരിക്കുകയായിരുന്നു. ശേഷം പ്രതിയെ പിന്നീട് ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി.


ഒളിവില്‍ കഴിയവേ താന്‍ കാട്ടാനാക്ക് മുന്നില്‍ പെട്ടെന്നും പ്രതി ചെന്താമര പറഞ്ഞു. കാട്ടനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ല. മലക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പലതവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും പ്രതി വ്യക്തമാക്കി.


36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ അതിനാടകീയമായാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലായത്. ഇന്നലെ വൈകിട്ട് മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. മാട്ടായിയില്‍ കണ്ടത്ത് ചെന്താമര തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കാടരിച്ച് രാത്രിയിലും തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ചെന്താമരയെ ആദ്യം കണ്ടത്. കാട്ടിലേക്ക് ഓടിമറയുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികാളായ കുട്ടികള്‍ പറഞ്ഞു. പൊലീസും നാട്ടുകാരും സംയുക്തമായി പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തി. ചെന്തമാര ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം പരിശോധന. ശ്രമം വിഫലമായതോടെ ദൗത്യം താത്കാലികമായി പൊലീസ് അവസാനിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നു. രാത്രി പത്തരയോടെ ചെന്താമരയെ പൊലീസ് പിടിയില്‍. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പ്രതിയെ മഫ്തിയിലുള്ള സംഘം പിടികൂടുകയായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.