HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


മുഖത്തെ ചുളിവുകൾ മാറാൻ കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖത്തെ ചുളിവുകൾ മാറാൻ കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ

കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. കാപ്പിയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കാപ്പിപൊടി ഉപയോഗിച്ച് പല സ്‌ക്രബുകളും ഫേസ് പാക്കുകളുമൊക്കെ മുഖത്തിടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.


മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്

അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് നേരം മുഖത്ത് പുരട്ടിയ ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.


രണ്ട്

വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.


മൂന്ന്

1 സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ട് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 


നാല്

ഒരു സ്പൂൺ കാപ്പി പൊടിയും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.