HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടി; ഇടുക്കി സ്വദേശി അറസ്റ്റില്‍

ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടി; ഇടുക്കി സ്വദേശി അറസ്റ്റില്‍

ഓണ്‍ലൈന്‍ വഴി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി അണക്കര വില്ലേജില്‍ ചക്കുപള്ളം അമ്പലമേട് കയത്തുങ്കല്‍ ഷാന്‍ (21) ആണ് അറസ്റ്റിലായത്.


ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശി സ്വദേശിയായ സ്ത്രീയില്‍നിന്ന് 12,140,83 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സാമൂഹികമാധ്യമംവഴി പാര്‍ട് ടൈം ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ നവംബര്‍ ഒന്ന്, രണ്ട് തീയതികളിലായി സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് പണം വിവിധ അക്കൗണ്ടുകളിലേക്ക് നല്‍കിയിരുന്നു. ഇതില്‍ 90,000 രൂപ ഷാനിന്റെ അക്കൗണ്ടിലേക്കെത്തിയതായി പോലീസ് കണ്ടെത്തി. ഈ പണം ഷാന്‍ ചെക്കുപയോഗിച്ച് പിന്‍വലിച്ചതായും പോലീസ് പറയുന്നു.


ഈ രീതിയില്‍ 10 ലക്ഷത്തോളം രൂപ മറ്റ് പലരുടെയും അക്കൗണ്ടുകളില്‍നിന്നായി ഷാനിന് എത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. പിന്‍വലിച്ച 90,000 രൂപ മറ്റൊരാള്‍ക്ക് നല്‍കി അതില്‍നിന്ന് കമ്മിഷന്‍ കൈപ്പറ്റുകയായിരുന്നെന്നാണ് ഷാന്‍ പോലീസിന് നല്‍കിയ മൊഴി. ആലുവയില്‍ ബേക്കറിജോലിചെയ്യുന്ന ഷാനിനെ തിങ്കളാഴ്ച ഇടുക്കി രാജാക്കാട്ടുനിന്നുമാണ് പോലീസ് പിടികൂടിയത്. ഇന്‍സ്പെക്ടര്‍ വി. രവികുമാര്‍, എ.എസ്.ഐ. കെ. അനില്‍കുമാര്‍, പോലീസുകാരായ റിയാസ്, രവി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS