
കാഞ്ചിയാർ ലബ്ബക്കട ടൗണില്‍ ആശുപത്രി റോഡിനോട് ചേർന്നാണ് ജലജീവൻ മിഷന്റെ കരാറ് കാരൻ പൈപ്പ് സ്ഥാപിക്കുന്നതിനായി വലിയ കുഴിയെടുത്തിരിക്കുന്നത്. മലയോര ഹൈവെ ഐറീഷ് ഓടയുടെ കോണ്‍ക്രീറ്റ് തകർത്ത് കുഴിയെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. കുഴിയെടുത്ത മണ്ണ് ഗതാഗത തടസവും സൃഷ്ടിക്കുകയാണ്.
രണ്ട് റോഡുകള്‍ ചേരുന്ന ഭാഗത്ത് നിർമ്മിച്ച കുഴി ജനങ്ങളുടെ ജീവന് ഭീഷണിയായി മാറി. കുഴിമൂടണമെന്ന് നാട്ടുകാരും വ്യാപാരികളും പഞ്ചായത്തധികൃതരും ആവശ്യപ്പെട്ടിട്ടും കരാറുകാരൻ വഴങ്ങിയില്ല. ഇത് പ്രതിഷേധത്തിനും ഇടയാക്കി. കുഴിമൂടിയില്ലെങ്കില്‍ നാട്ടുകാർ ചേർന്ന് മൂടുമെന്നും വീണ്ടും കുഴിക്കാൻ വന്നാല്‍ വരുന്നവരെ ജനകീയമായി കാര്യം ചെയ്യുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നല്‍കി.