
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി പൈനാവ് 56 കോളനി സ്വദേശി പൂവത്തുകുന്നേൽ ബിനു (40) ആണ് അറസ്റ്റിലായത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും ഇയാളെ എറണാകുളത്ത് നിന്നും പിടികൂടുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.