
പൂപ്പാറയിൽ യുവാവിനെ തലക്കടിച്ചു കൊന്നു. മധ്യപ്രദേശ് സ്വദേശി ഈശ്വർ ആണ് മരിച്ചത്. 23 വയസായിരുന്നു. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശി പ്രേം സിംഗിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ യായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്ന ഇരുവരും തമ്മിലുണ്ടായ വഴക്കിൽ പ്രതി പ്രേം സിംഗ് ഈശ്വറിനെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടും പോകും വഴി മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ശാന്തൻപാറ പോലീസ് അറിയിച്ചു. പൂപ്പാറയിലെ തലക്കുളത്തെ തോട്ടത്തിലെ ജോലിക്കാരാണ് ഇരുവരും.