HONESTY NEWS ADS

 HONESTY NEWS ADS


സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി, 3 പേർക്ക് പരിക്ക്

വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു


കൊല്ലം പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. കാറിലിടിച്ചശേഷം ബസ് സമീപത്തെ മതിൽ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ - പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന ദമ്പതികളായ മലപ്പുറം സ്വദേശി സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്.


ഗുരുതരമായി പരിക്കേറഅറ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. നിയന്ത്രണംവിട്ട കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന്  ദൃക്സാക്ഷികൾ പറയുന്നു.കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിൽ ഇടിച്ച് തകർത്താണ് ബസ് നിന്നത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS