HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാറില്ലെന്ന് എംവിഡി, വീൽ അഴിച്ച് പരിശോധിക്കും

ഇടുക്കി : പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്.

ഇടുക്കി : പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. ചെറിയ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ആർടിഒ കെ.കെ രാജീവ്‌ ചൂണ്ടിക്കാട്ടി. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ഡ്രൈവർ പറഞ്ഞിരുന്നു. കൊക്കയിൽ കിടന്നിരുന്ന ബസ് ഇന്നലെ രാത്രിയാണ് ഉയർത്തി പെരുവന്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.


 പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചത്. തഞ്ചാവൂരിലേക്ക് തീർത്ഥാടന യാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. ബസ്സിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു. കുട്ടിക്കാലത്തെ വളവ് ഇറങ്ങിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവർ രാജീവ് കുമാർ പറഞ്ഞിരുന്നത്. മരിച്ചവരുടെ കുടുംബത്തിന് കെഎസ്ആർടിസി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരുടെ ചികിത്സ ചെലവും കെഎസ്ആർടിസി വഹിക്കും.  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.