HONESTY NEWS ADS

വാഗമണ്ണിൽ കയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരണപ്പെട്ടത് ഇടുക്കി നാരകക്കാനം സ്വദേശി

ചെറുതോണി: വാഗമണ്ണിൽ കയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


വാഗമണ്ണിൽ കയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി പറപ്പനാൽ ബെന്നി ഫ്രാൻസിസിന്റെ മകൻ സിറിൾ (26) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 6.45 ടെയാണ് സംഭവം. എറണാകുളത്ത് ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനാണ് സിറിൾ. ജിമ്മിലെ സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പം യുവാവ് വാഗമണ്ണിൽ വിനോദ യാത്രക്കായി വന്നതായിരുന്നു. സംസ്കാരം നാളെ രാവിലെ (02-03-26) 10-ന് നാരകക്കാനം സെന്റ് ജോസഫ്സ് പള്ളിയിൽ. മാതാവ്: സിന്ധു. സഹോദരൻ: സിബിൻ. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS