HONESTY NEWS ADS

Electro Tech Nedumkandam

 

തടിയംപാട് പാലം: സംസ്ഥാനത്തിന് ലഭിച്ച 6 പാലങ്ങളിൽ ഏറ്റവും നീളവും ഉയരവും ഉള്ളത്, 32 കോടിയുടെ നിർമ്മാണം, പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി : പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സംസ്ഥാനത്തിന് ലഭിച്ച 6 പാലങ്ങളിൽ ഏറ്റവും നീളവും ഉയരവും ഉള്ളതും തുക വകതിരുത്തിയിട്ടുള്ള പാലവുമാണ് ഇവിടെ നിർമ്മിക്കുന്നത് 32 കോടി രൂപയാണ് നിർമാണ പൂർത്തീകരണത്തിന് വക ഇരുത്തിയിട്ടുള്ളത്. 223 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള പാലത്തിന്റെ 7 മീറ്റർ വീതിയിൽ ബി എം ബി സി നിലവാരത്തിൽ ടാറിംഗ്  പൂർത്തിയാക്കും. 1.5 മീറ്റർ വീതിയിൽ ഇരു വശത്തും വിങ്‌സും ഇതോടൊപ്പം 1 മീറ്റർ വീതിയിൽ ഇരു വശത്തും നടപ്പാതയും ക്രമീകരിക്കും. 31 മീറ്റർ നീളമുള്ള 6 സ്പാനുകളും അതോടൊപ്പം പാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ചെറിയ സ്പാനുകളും ക്രമീകരിക്കും.


നിലവിൽ ഉള്ള തടിയംപാട് ചപ്പാത്തിൽ ഉള്ള ഗതാഗതം പൂർണമായും നിലനിർത്തിക്കൊണ്ടാണ് പാലം നിർമ്മിക്കുക. ഇതിലൂടെ മരിയാപുരം,വിമലഗിരി, കരിക്കിൻതോളം ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമായി തന്നെ മുന്പോട് കൊണ്ട് പോകാൻ സാധിക്കും. പുതിയ പാലത്തിന്റെ തുടക്കം വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഭാഗത്തു നിന്നും ആരംഭിച്ച് തടിയംപാട് ഫാത്തിമമാതാ ദേവാലയത്തിന്റെ മുൻഭാഗത്ത്  അവസാനിക്കും. ഇതോടൊപ്പം ചെറുതോണി തങ്കമണി റോഡിലേക്കുള്ള ഭാഗം കൂടി ബി എം ബി സി നിലവാരത്തിൽ പൂർത്തിയാകാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.


ജില്ലാ ആസ്ഥാനത്തെ ടൂറിസം സാദ്ധ്യതകൾ കൂടി വിനിയോഗിക്കത്തക്ക രീതിയിൽ ആകർഷകമായ ഡിസൈനിലാണ് പാലം രൂപ കല്പന ചെയ്തിട്ടുള്ളത്. തടിയംപാട് നിന്നും ഇടുക്കിയിലേക്ക് ഒരു അനായാസ പാത കൂടി തുറന്നു കിട്ടുന്നതിലൂടെ ഇടുക്കി ചെറുതോണി തടിയംപാട് റോഡിനു ഒരു ഉന്നത നിലവാരമുള്ള സമാന്തര പാത കൂടി പൂർത്തിയാക്കാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS