HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ ദൃശ്യങ്ങൾ പുറത്ത്

തൃശൂർ അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ പുതിയ ദൃശ്യങ്ങൾ ലഭിച്ചു

തൃശൂർ അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ പുതിയ ദൃശ്യങ്ങൾ ലഭിച്ചു. ആനയ്ക്ക് ചികിത്സ നൽകി ഉൾക്കാട്ടിൽ വിട്ടശേഷം ആദ്യമായാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്. കാലടി പ്ലാന്റേഷനോട് ചേർന്നുള്ള അതിരപ്പിള്ളി എലിച്ചാണിയിലാണ് ആന ഇറങ്ങിയത്. ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ് ആന.


എലിച്ചാണിയോട് ചേർന്നുള്ള ചാലക്കുടി പുഴയിലേക്ക് ഇറങ്ങാൻ തയ്യാറായിരിക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുവെടിവെച്ച് ആനയെ ചികിൽസിക്കുന്നതിന് മുൻപ് വലിയ രീതിയിൽ ശാരീരിക അവശതകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ അവസ്ഥയിൽ നിന്നെല്ലാം മാറ്റം വന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.


ആനയുടെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിൽ നിന്ന് പഴുപ്പ് നീക്കം ചെയ്ത ശേഷം മരുന്നും ആൻറിബയോട്ടിക്കുകളും നൽകി ആനയെ കാട്ടിലേക്ക് വിട്ടയക്കുകയാണ് ഉണ്ടായത്. എങ്കിലും ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ആനയ്ക്ക് തുടർനിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ആനയ്ക്ക് ചികിത്സ നൽകിയത്. ആനകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് ആനയുടെ മസ്തകത്തിലേതെന്ന് അരുൺ സക്കറിയ വ്യക്തമാക്കിയിരുന്നു. മുറിവ് ആഴമേറിയതും ഉണങ്ങാത്ത നിലയിലുമായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.