HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


തൃശൂരിലെ യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം

തൃശൂരിലെ യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം

പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയതിന് കാരണം പ്രതികൾ കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നെന്ന് പൊലീസ്. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. ഇന്നലെ രാത്രി 8:45 നായിരുന്നു സംഭവം. കഞ്ചാവിന്റെ മണം വന്നതിനെത്തുടർന്ന് ലിവിൻ ഇത് ചോദ്യം ചെയ്ത് കുട്ടികളെ പേടിപ്പിക്കുവാൻ വേണ്ടി ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


14 വയസ്സുകാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പൊലീസ് വ്യക്തമാക്കി. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.


കൊലപാതകത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരുന്നു. സംഭവത്തിൽ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.