HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മാങ്കുളത്ത് പഞ്ചായത്ത് അംഗത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്;രണ്ട് പേര്‍ പിടിയില്‍

ഇടുക്കി: മാങ്കുളത്ത് പഞ്ചായത്ത് അംഗത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ രണ്ട് പേര്‍ പിടിയില്‍

മാങ്കുളത്ത് ഗ്രാമപഞ്ചായത്തംഗത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മൂന്നാര്‍ പോലീസ് പിടികൂടി. കേസില്‍ ഒന്നാം പ്രതിയായ മാങ്കുളം സ്വദേശി പാറശേരി ജോബിൻ തോമസ് (42), രണ്ടാം പ്രതിയായ മാങ്കുളത്ത് താമസക്കാരനും എറണാകുളം മഞ്ഞപ്ര സ്വദേശിയുമായ ജോളി സെബാസ്റ്റ്യൻ ‍(50) എന്നിവരാണ് പിടിയിലായത്. 


കഴിഞ്ഞ ദിവസമാണ് ജോളി സെബാസ്റ്റ്യനെ അടിമാലിയില്‍നിന്നു പിടികൂടിയത്. ഇന്നലെ ജോബിൻ തോമസിനെ മാങ്കുളത്തുനിന്നു പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം ജോബിൻ തോമസ് ഒളിവിലായിരുന്നു. ഡിസംബര്‍ 31 രാത്രിയിലായിരുന്നു മാങ്കുളം ടൗണില്‍ മാങ്കുളം ഗ്രാമപഞ്ചായത്തംഗമായ കിഴക്കേല്‍ ബിബിന്‍ ജോസഫിന് കുത്തേറ്റത്. ടൗണില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഗ്രാമപഞ്ചായത്തംഗം ബിബിന് അപ്രതീക്ഷിതമായി കുത്തേല്‍ക്കുകയായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS